
1983 മുതൽ പാരമ്പര്യവും പുതുമയും സംയോജിപ്പിച്ച വിശ്വസനീയ ബ്രാൻഡായ ടൈഗർ ഫുഡ്സ് ഇന്ത്യ യു എ ഇ വിപണിയിലേക്കും. ചായ് ഡ്രോപ്പ്സ്, നാചുറൽ ഫുഡ് കളേഴ്സ്, ലിക്ക്വിഡ് സീസണിംഗ് എന്നീ മൂന്ന് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചാണ് ടൈഗർ ഫുഡ്സ് യുഎഇ വിപണിയിലേക്ക് എത്തുന്നത്. ദുബൈയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ടൈഗർ ഫുഡ്സ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു.വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ലോഞ്ച് ഇവന്റ്, ടൈഗർ ഫുഡ്സ്‌ന്റെ ആഗോള വ്യാപനത്തിൽ നിർണായകമായ ഒരു മുഹൂർത്തം കൂടിയായി.
യു എ ഇ യിലെ പ്രമുഖ പ്രാദേശിക വിതരണ ശ്രുംഖലയായ അബ്രേക്കോയുമായി ചേർന്നാണ് ടൈഗർ ഫുഡ്സ് യു എ ഇ യിൽ പുതിയ ഉല്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. പുതിയ ഉൽപ്പന്നങ്ങൾ യുഎഇയിലുടനീളം ലഭ്യമാക്കുന്നതിന്, അബ്രേക്കോയുമായി പ്രത്യേക പങ്കാളിത്തം കമ്പനി പ്രഖ്യാപിച്ചു. ടൈഗർ ഫുഡ്സ് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ അബ്രേക്കോയുടെ ശക്തമായ വിതരണ ശൃംഖലയും വിപുലമായ റീട്ടെയിൽ സാന്നിധ്യവും സഹായകരമാകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.

1983 മുതൽ വിപണിയിൽ ശുദ്ധി, പുതുമ, വിശ്വാസം എന്നിവയ്ക്ക് വേണ്ടി എപ്പോഴും നില കൊള്ളുന്ന ടൈഗർ ഫുഡ്സിനെ യുഎഇയിലേക്ക് എത്തിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നു ടൈഗർ ഫുഡ് ഇൻഗ്രിഡിയന്റ്സ് ഉടമയും സിഇഒ യു മായ വൈ. മുഹമ്മദ് ഷിബിൻ അഭിപ്രായപ്പെട്ടു: ടൈഗർ ഫുഡ്സ് ചീഫ് സ്റ്റ്രാറ്റജി ഓഫീസറും ഉപദേഷ്ടാവുമായ സികന്ദർ ഖാൻ, ടൈഗർ ഫുഡ്സ് ഉടമയും സി.ഇ.ഒയുമായ മുഹമ്മദ് ഷിബിൻ , അബ്രെക്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ മുഹമ്മദ് ഷാജി , എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കമ്പനിയുടെ ഭാവി നേതൃത്വത്തെ പ്രതിനിധീകരിക്കുന്ന സി.ഇ.ഒയുടെ മകൻ കൂടിയായ മുഹമ്മദ് അഫ്ഫാനും ചടങ്ങിൽ സംബന്ധിച്ചു.

ഉൽപ്പന്നങ്ങളുടെ പ്രധാന സവിശേഷതകൾ
- ചായ് ഡ്രോപ്പ്സ്:
കരക് ചായ്, സഫ്രാനി തുടങ്ങി പ്രചാരത്തിലുള്ള രുചികളിൽ ലഭ്യമാകുന്ന ചായ് ഡ്രോപ്സ് .
ഒരു തുള്ളിയിൽ തന്നെ ശുദ്ധമായ ചായയുടെ രുചിയും സുഗന്ധവും പുതുമയും അനുഭവിക്കാം.
- നാചുറൽ ഫുഡ് കളേഴ്സ്:
കൃത്രിമ നിറങ്ങൾക്ക് പകരം സസ്യ ഘടകങ്ങളിൽ നിന്നുള്ള ആരോഗ്യകരവും ‘ക്ലീൻ-ലേബൽ’ ആയ നിറങ്ങൾ
- ലിക്ക്വിഡ് സീസണിംഗ്:
ബിരിയാണി, മംഡി, കറി മസാല തുടങ്ങിയ വിഭവങ്ങളിൽ റെസ്റ്റോറന്റ് നിലവാരത്തിലുള്ള രുചിയും സുഗന്ധവും എളുപ്പത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന പ്രകൃതി എക്സ്ട്രാക്ട് സീസണിംഗ്. ആരോഗ്യകരമായ ഭക്ഷണശൈലിയെയാണ് ടൈഗർ ഫുഡ്സ് അവതരിപ്പിക്കുന്ന പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
ശുദ്ധമായ ഘടകങ്ങൾ, സുസ്ഥിരത, ഗുണമേന്മ തുടങ്ങിയ ബ്രാൻഡിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് യു എ ഇ വിപണിയിലേക്ക് ടൈഗർ ഫുഡ്സ് പ്രവേശിക്കുന്നത്.