
അബുദാബിയിൽ നിന്ന് വീണ്ടും ബുക്കിംഗ് തുടങ്ങി ലോ ബജറ്റ് വിമാന കമ്പനിയായ വിസ് എയർ. അബുദാബിയിൽ നിന്ന് ബൾഗേറിയയിലെ സോഫിയ എയർപോർട്ടിലേക്ക് നവംബർ 17 മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. 309 ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. വിവിധ കാരണങ്ങളാൽ അബുദാബിയിൽ നിന്നുള്ള സർവീസുകൾ ഈ വർഷം സെപ്റ്റംബർ 1 മുതൽ വിസ് എയർ അവസാനിപ്പിച്ചിരുന്നു. യുഎഇയിൽ നിന്ന് കുറഞ്ഞ ചെലവിൽ വിവിധ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാന കമ്പനിയാണ് വിസ് എയർ