
നിയമ ലംഘനങ്ങളെ തുടർന്ന് റസ്റ്ററന്റുകൾ, ഗ്രോസറികൾ, സൂപ്പർ മാർക്കറ്റുകൾ അടക്കം 37 സ്ഥാപനങ്ങൾക്ക് ഈ വർഷം താഴു വീണതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫൂഡ് സേഫ്ടി അതോറിറ്റി അറിയിച്ചു. അബുദാബിക്ക് പുറമെ അൽഐൻ, അൽ ദഫ്റ മേഖലയിലും നിയമ ലംഘനങ്ങൾ കണ്ടെത്തി. പൊതുശുചിത്വ നിയമങ്ങൾ ലംഘിച്ചതാണ് മിക്ക സ്ഥാപനങ്ങളെയും കുടുക്കിയത്. ഭക്ഷ്യസ്ഥാപനങ്ങളുടെ നിയമ ലംഘനങ്ങൾ 800555 ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം.