ublnews.com

അതിവേഗ ട്രാക്കുകളിൽ പ്രവേശിച്ച 8,152 ഡെലിവറി വാഹനങ്ങൾക്ക് പിഴ

അതിവേഗ ട്രാക്കുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനു ശേഷം പ്രവേശിച്ച 8,152 ഡെലിവറി വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് പൊലീസ് അറിയിച്ചു. ഈ മാസം 1 മുതലാണ് പ്രധാന റോഡുകളിലെ അതിവേഗ ലെയ്നുകളിൽ ഡെലിവറി ബൈക്കുകൾ പ്രവേശിക്കുന്നത് വിലക്കിയത്.


അതിവേഗ ട്രാക്കുകളിൽ ബൈക്കുകൾ പ്രവേശിക്കുന്നത് വലിയ അപകടങ്ങൾക്കു കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്. 5 വരി പാതയിൽ വലത്തേ അറ്റത്തുള്ള രണ്ടു വരികളിൽ മാത്രമാണ് ബൈക്കുകൾക്ക് പ്രവേശനം.‌‌‌

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top