ublnews.com

പ്രവാസോത്സവത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും യുഎഇയിൽ

കേരള സംസ്ഥാന രൂപീകരണത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷനും ലോക കേരള സഭയും സംഘടിപ്പിക്കുന്ന പ്രവാസോത്സവത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും യുഎഇയിൽ എത്തുന്നു. ഡിസംബർ ഒന്നിന് വൈകുന്നേരം 6ന് ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ സിപിഎം സാംസ്കാരിക സംഘടനയായ ‘ഓർമ’ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രസംഗിക്കും. തദ്ദേശ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, കേരളോത്സവം പരിപാടിയുടെ ഉദ്ഘാടനമായാണു മുഖ്യമന്ത്രിയുടെ പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

നാളെ രാവിലെ ദുബായിൽ എത്തുന്ന മുഖ്യമന്ത്രി ദുബായ് സർക്കാരുമായി ബന്ധപ്പെട്ട ഓഫിസുകളിൽ ഔദ്യോഗിക ചർച്ചകൾ നടത്തും. ബിസിനസ് മീറ്റും ക്രമീകരിച്ചിട്ടുണ്ട്. രണ്ടിന് വൈകുന്നേരം നാട്ടിലേക്കു മടങ്ങും. മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top