
യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ഒരു കോടി ഭക്ഷണം എത്തിക്കുന്ന ക്യാംപെയ്നുമായി സഹകരിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭ്യർഥിച്ചു. ഇതുസംബന്ധിച്ച് രാജ്യവ്യാപകമായി ക്യാംപെയ്ൻ ആരംഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ്, വേൾഡ് ഫുഡ് പ്രോഗ്രാം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.