ublnews.com

ശൈത്യകാലം ആരംഭിച്ചതിന് പിന്നാലെ രാജ്യത്തെ താപനില താഴേയ്ക്ക്

യുഎഇയിൽ ഔദ്യോഗികമായി ശൈത്യകാലം ആരംഭിച്ചതിന് പിന്നാലെ രാജ്യത്തെ താപനില കുത്തനെ താഴോട്ട്. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 7.6 സെൽഷ്യസ് ചൊവ്വാഴ്ച രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ ഏഴോടെടെ അൽ ഐനിലെ റക്നയിലാണ് ഈ കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

ശീതകാലം ഔദ്യോഗികമായി തുടങ്ങുന്നതിന് മുൻപ് തന്നെ കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിലെ താപനില 7°സെൽഷ്യസിനും 9°7 സെൽഷ്യസിനും ഇടയിൽ താഴ്ന്നിരുന്നു.’ദർബത്ത് അൽ അഹൈമർ’ പ്രതിഭാസമെത്തിപാരമ്പര്യമായി ‘ദർബത്ത് അൽ അഹൈമർ’ എന്ന് അറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് യുഎഇയിൽ ശീതകാലത്തിന് തുടക്കം കുറിച്ചത്.

താപനിലയിൽ വലിയ കുറവും അന്തരീക്ഷത്തിൽ അസ്ഥിരതയും ഉണ്ടാക്കുന്ന ഈ പ്രതിഭാസം, അറേബ്യൻ ഉപദ്വീപിൽ തണുപ്പ് കാലത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് സൗദിയുടെ ചില ഭാഗങ്ങളിൽ ഇതിനോടകം മഴയും ആലിപ്പഴ വർഷവും എത്തിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് ആൻഡ് അസ്‌ട്രോണമി സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ, നൂറ് ദുബായ് റേഡിയോയിലെ തത്സമയ പോഡ്‌കാസ്റ്റ് പരിപാടിയിൽ ശൈത്യകാലത്തിന്റെ വരവ് സ്ഥിരീകരിച്ചു.

പരമ്പരാഗതമായ ‘ദുറൂർ’ കലണ്ടർ പ്രകാരം ഇപ്പോൾ ശീതകാലത്തിന്റെ ആദ്യത്തെ പത്ത് ദിവസങ്ങളിലാണെന്ന് അൽ ജർവാൻ പറഞ്ഞു. ദർബത്ത് അൽ അഹൈമർ മേഖലയിൽ, പ്രത്യേകിച്ച് സൗദിയിൽ അതിന്റെ സാന്നിധ്യം അറിയിച്ചു. അവിടെ മക്കയിലും മറ്റ് പ്രദേശങ്ങളിലും ശക്തമായ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top