
ശൈത്യകാലത്തിന് തുടക്കമായതോടെ തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറൻ ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില ഉൾപ്രദേശങ്ങളിൽ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയുണ്ടാകാൻ സാധ്യതയുണ്ട്. മൂടൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ടെന്ന് എൻ.സി.എം പ്രസ്താവനയിൽ വ്യക്തമാക്കി.
തെക്ക് കിഴക്ക് മുതൽ വടക്ക് കിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ മണിക്കൂറിൽ 10 മതൽ 25 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്. ഇത് മണിക്കൂറിൽ 35 കിലോമീറ്ററിൽ എത്തിയേക്കും. അറേബ്യൻ ഗൾഫ്, ഒമാൻ കടലുകൾ ശാന്തമായിരിക്കും. ദുബൈയിൽ 18 ഡിഗ്രിയും ഷാർജയിൽ 17 ഡിഗ്രിയുമാണ് താപനില പ്രതീക്ഷിക്കുന്നത്. അബൂദബിയിൽ താപനില 20 ഡിഗ്രിയായി കുറയും.