ublnews.com

വ്യാജ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ആർടിഎ

തങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളിൽ ഇളവുകൾ വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആർടിഎ.
RTA-യുടെ സേവനങ്ങൾക്കും, പിഴത്തുകകൾക്കും 50 ശതമാനം കിഴിവ് ലഭിക്കുമെന്ന തരത്തിൽ ഓൺലൈനിൽ പരസ്യങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമാക്കി ആർടിഎ അധികൃതർ രം​ഗത്തെത്തിയത്.

ഓൺലൈനായി പണം അടയ്ക്കുന്നവർക്ക് ഈ ഫീസുകളിൽ അമ്പത് ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന വ്യാജപ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടന്നിരുന്നത്. ഈ പരസ്യങ്ങൾക്കോ, പണം കൈമാറ്റം ചെയ്യാനായി അവയിൽ നൽകിയിട്ടുള്ള ഓൺലൈൻ ലിങ്കുകൾക്കോ RTA-യുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് RTA അഭ്യർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top