
ലോകത്തിലെ ഏറ്റവും വേഗമേറിയ ഡ്രോൺ വികസിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദുബായ് പൊലീസ്. 580 കിലോമീറ്റർ വേഗത്തിൽ ആളില്ലാ ഡ്രോൺ പറത്തിയാണ് സുരക്ഷാ നവീകരണത്തിൽ ആഗോള കേന്ദ്രമെന്ന നേട്ടം ദുബായ് പൊലീസ് കൈവരിച്ചത്.
ഡ്രോൺ സാങ്കേതികവിദ്യയിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള ദുബായ് പൊലീസിന്റെ പ്രതിബദ്ധത എടുത്തുകാട്ടുന്നതാണ് ഈ നേട്ടം. അത്യാവശ്യ ഘട്ടങ്ങളിലെ പ്രതികരണം മെച്ചപ്പെടുത്തുന്നതിനും സംഘാംഗങ്ങളെ സജ്ജരാക്കുന്നതിനും നൂതന പരിഹാരങ്ങൾ സ്വായത്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദുബായ് പൊലീസിലെ ആളില്ലാ വ്യോമ സംവിധാന കേന്ദ്രവും ലൂക്ക് ബെൽ, മൈക്ക് ബെൽ എന്നിവയുമായി സഹകരിച്ചാണ് ഡ്രോൺ വികസിപ്പിച്ചത്. സുരക്ഷാ രംഗത്തും വ്യോമ മേഖലയിലും നവീകരണത്തിന്റെയും നൂതന സാങ്കേതികവിദ്യയുടെയും തലസ്ഥാനമായി ദുബായിയെ മാറ്റുകയാണ് ലക്ഷ്യം.