
അറബിക്കടലിൽ രൂപപ്പെട്ട ‘ശക്തി’ എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് യുഎഇയെ ബാധിക്കില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ ന്യൂനമർദമായി ദുർബലപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
നിലവിൽ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്ന ‘ശക്തി’ ചുഴലിക്കാറ്റിന് മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗമുണ്ട്. ചുഴലിക്കാറ്റ് തെക്കുകിഴക്ക് ദിശയിൽ നിന്ന് കിഴക്കോട്ടായി മണിക്കൂറിൽ 25-55 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് ഒരു ന്യൂനമർദമായി ദുർബലപ്പെടാനാണ് സാധ്യതയെന്നും എൻസിഎം അറിയിച്ചു. യുഎഇയെ ബാധിക്കില്ല എന്ന മുന്നറിയിപ്പ് ലഭിച്ചതോടെ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.