ublnews.com

വരുമാനത്തിൽ മികച്ച വളർച്ച കൈവരിച്ച്​ ലുലു റീട്ടെയ്​ൽ

വരുമാനത്തിൽ മികച്ച വളർച്ച കൈവരിച്ച്​ ലുലു റീട്ടെയ്​ൽ. നടപ്പുസാമ്പത്തിക വർഷം മൂന്ന് പാദങ്ങളിലായി 7.5 ശതമാനം ലാഭവർധനവാണ്​ നേടിയത്​. കഴിഞ്ഞ ഒമ്പത്​ മാസത്തിനിടെ ലുലു റീട്ടെയ്​ൽ നേടിയത്​​ 1447 കോടി രൂപയുടെ ലാഭമാണ്​. 53,220 കോടി രൂപയാണ്​ വരുമാനം. മൂന്നാം പാദവർഷത്തിൽ മാത്രം 16806 കോടി രൂപയുടെ വരുമാനവും ലഭിച്ചു.

നിക്ഷേപകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ലുലു റീട്ടെയ്​ലിന്‍റെ ഈ നേട്ടം. ദീർഘകാല വളർച്ച നയങ്ങളുടെ പ്രതിഫലനമാണ് ലുലുവിന്‍റെ മികച്ച പ്രകടനമെന്ന് ചെയർമാൻ എം.എ. യൂസുഫലി വ്യക്തമാക്കി. അതിവേ​ഗം വളരുന്ന പ്ലാറ്റ്ഫോമുകളായി ലുലുവിന്‍റെ ഇ-കൊമേഴ്സ് ഓൺലൈൻ വിപണി മാറിക്കഴിഞ്ഞു.

മികച്ച റീട്ടെയ്ൽ വികസന നയമാണ് ലുലുവിന്‍റേത്. ഉപഭോക്താക്കളുടെ ആവശ്യക്ത വിലയിരുത്തി ന​ഗരാതിർത്തികളിലേക്കും സേവനം വർധിപ്പിക്കുകയാണ് ലുലു. ജി.സി.സിയിൽ അടക്കം വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും എം.എ. യൂസുഫലി പറഞ്ഞു.

റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്‍റെ ഭാ​ഗമായി മൂന്ന് വർഷത്തിനകം 50 പുതിയ സ്റ്റോറുകൾ കൂടി ജി.സി.സിയിൽ തുറക്കും. മൂന്നാം സാമ്പത്തിക പാദത്തിൽ മാത്രം ആറ് പുതിയ സ്റ്റോറുകളാണ് ലുലു തുറന്നത്. ഇതിന് പുറമേ ലോട്ട് അടക്കം വാല്യൂ കൺസെപ്റ്റ് സ്റ്റോറുകളും ജി.സി.സിയിൽ കൂടുതൽ വിപുലമാക്കാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.വും ലഭിച്ചു. നിക്ഷേപകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ലുലു റീട്ടെയ്​ലിന്‍റെ ഈ നേട്ടം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top