ublnews.com

യുഎഇയിൽ അടുത്ത ദിവസങ്ങളിലും കാലാവസ്ഥ സ്ഥിരമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ അടുത്ത ദിവസങ്ങളിലും കാലാവസ്ഥ പൊതുവെ സ്ഥിരമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഈ മാസം 12 വരെയാണ് കാലാവസ്ഥാ മാറ്റങ്ങൾ കുറവായുള്ള ഈ സ്ഥിതി തുടരുക. മധ്യ, പടിഞ്ഞാറൻ മേഖലകളിലെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

അടുത്ത ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായ അവസ്ഥയും ചില പ്രദേശങ്ങളിൽ നേരിയ പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് തീരദേശ, ഉൾനാടൻ മേഖലകളിൽ പുലർച്ചെ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വരെ നേരിയതോ മിതമോ ആയിരിക്കും. അതേസമയം, അറബിക്കടലിലും ഒമാൻ കടലിലും കടൽക്ഷോഭം കുറവായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ആഴ്ചയുടെ തുടക്കത്തിൽ താപനിലയിൽ നേരിയ കുറവ് ഉണ്ടാകുമെങ്കിലും ബുധനാഴ്ചയോടെ ക്രമേണ ഉയർച്ച പ്രതീക്ഷിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top