
മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ അബുദാബിയിലെ മലയാളി സമൂഹം ഒരുങ്ങി. 9ന് വൈകിട്ട് ആറിന് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിലാണ് സ്വീകരണം. കേരളപ്പിറവിയുടെ 70–ാം വാർഷികവുമായി ബന്ധപ്പെട്ട് മലയാളോത്സവം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും.