
ഷാർജ രാജ്യാന്തര പുസ്തകമേള നടക്കുന്ന എക്സ്പൊ സെന്റർ വേദിയിലേക്കുള്ള റോഡുകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ മറ്റു യാത്രക്കാർ ബദൽ റോഡുകളെ ആശ്രയിക്കണമെന്ന് ഷാർജ പൊലീസ്. അൽ താവൂൻ റോഡ്, അൽഖാൻ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ റോഡുകളെല്ലാം തിരക്കിലമർന്നു. വരും ദിവസങ്ങളിൽ പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ തിരക്കു കൂടാനാണ് സാധ്യത.
അതിനാൽ പുസ്തകമേളയിലേക്ക് സൗജന്യ ഷട്ടിൽ ബസ്, ബോട്ട് സർവീസ് ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പുസ്തകമേളയിലേക്ക് ദിവസേന ആയിരങ്ങൾ എത്തുന്ന പശ്ചാത്തലത്തിൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ നിർദേശം.