ublnews.com

യുഎഇയ്ക്ക് ഇന്നു പതാക ദിനം

യുഎഇയ്ക്ക് ഇന്നു പതാക ദിനം. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1971ൽ ആദ്യമായി യുഎഇ ദേശീയ പതാക ഉയർത്തിയതിന്റെ സ്മരണയിൽ ഐക്യ അറബ് എമിറേറ്റ്സിന്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പുതുക്കുന്നതിനാണ് പതാക ദിനം ആചരിക്കുന്നത്.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ രാവിലെ 11നാണ് പതാക ഉയർത്തേണ്ടത്. 1971ൽ അബ്ദുല്ല അൽ മാഇനാണ് ദേശീയ പതാകയ്ക്ക് രൂപം നൽകിയത്. പതാകയിലെ നിറങ്ങളിൽ ചുവപ്പ് ധൈര്യത്തെയും പച്ച പ്രതീക്ഷയെയും വെള്ള സത്യസന്ധതയെയും കറുപ്പ് മനക്കരുത്തിനെയും സൂചിപ്പിക്കുന്നു.

നിബന്ധനകൾ

∙ ഉയർന്ന നിലവാരമുള്ള പോളിസ്റ്റർ മിശ്രിതത്തിൽ തീർത്ത ദേശീയ പതാകയാകണം
∙ കൊടിമരത്തിന്റെ ചുവട്ടിൽനിന്ന് 20-25 മീറ്റർ ഉയരത്തിലായിരിക്കണം
∙ ദേശീയ പതാകയല്ലാതെ മറ്റൊന്നും കൊടിമരത്തിൽ പാടില്ല
∙ ദേശീയ പതാക നിലം തൊടുന്ന വിധത്തിലാകരുത് മങ്ങിയതോ കീറിയതോ ചുളിവുള്ളതോ കേടുപാടുകൾ ഉള്ളതോ ആകരുത്
∙ മധുരപലഹാരം ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളിൽ ദേശീയപതാകയുടെ രൂപം പാടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top