ublnews.com

വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ മ​റ​ക്കുന്നതി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

സൈ​ക്കി​ളു​ക​ള്‍, ല​ഗേ​ജ് റാ​ക്കു​ക​ള്‍, മ​റ്റെ​ന്തെ​ങ്കി​ലും വ​സ്തു​ക്ക​ള്‍ എ​ന്നി​വ ഘ​ടി​പ്പി​ക്കു​ന്ന​ത​ട​ക്കം വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ വാ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ മ​റ​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ത്തി​ന് 400 ദി​ര്‍ഹം പി​ഴ ചു​മ​ത്തു​മെ​ന്നും പൊ​ലീ​സ് എ​ക്‌​സ് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ണെ​ന്നും കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. നി​യ​മ​പാ​ല​ക​ര്‍ക്കും റോ​ഡ് നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍ക്കും വ്യ​ക്ത​മാ​യി ദൃ​ശ്യ​മാ​വു​ന്ന ലൈ​സ​ന്‍സ് പ്ലേ​റ്റു​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​തി​നു വി​ഘാ​ത​മാ​വു​ന്ന സൈ​ക്കി​ള്‍ റാ​ക്കു​ക​ള്‍ പോ​ലു​ള്ള​വ ഘ​ടി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള മ​നഃ​പൂ​ര്‍വ​മ​ല്ലാ​ത്ത ന​ട​പ​ടി​ക​ളും നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും പൊ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top