ublnews.com

ദുബായ് ഫിറ്റ്‌നസ് ചലഞ്ച് നാളെ ആരംഭിക്കും

താമസക്കാരെയും സന്ദർശകരെയും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആകർഷിച്ച് ദുബായ് ഫിറ്റ്‌നസ് ചലഞ്ച് നാളെ (ശനി – നവംബർ 1) ആരംഭിക്കും. തുടർച്ചയായ 30 ദിവസത്തേക്ക്, ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം.

ഇന്ത്യക്കാർക്ക് തിരിച്ചടി; യുഎസിൽ കഴിയുന്നവരുടെ വർക് പെർമിറ്റ് പുതുക്കുന്നതിനുള്ള നടപടികൾ കർശനമാക്കി, നിയമം പ്രാബല്യത്തിൽ
ദുബായ് റൺ, ദുബായ് റൈഡ് തുടങ്ങിയ മെഗാ ഇവന്റുകൾക്കൊപ്പം നഗരത്തിലെ മൂന്ന് പ്രധാന ഫിറ്റ്‌നസ് വില്ലേജുകളാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഈ വില്ലേജുകളിൽ പ്രവേശനം സൗജന്യമാണ്.

കൂടാതെ, എല്ലാ പ്രായക്കാർക്കും ഫിറ്റ്‌നസ് നിലവാരത്തിലുള്ളവർക്കുമായി ഒട്ടേറെ വർക്ക്ഔട്ട് സെഷനുകളും ക്ലാസുകളും ഇവിടെ ലഭ്യമാകും. ഫിറ്റ്‌നസ് വില്ലേജുകളിലെ സൗകര്യങ്ങൾ ഉപയോഗിക്കാനും ക്ലാസുകളിൽ പങ്കെടുക്കാനും താൽപര്യമുള്ളവർ ഔദ്യോഗിക വെബ്‌സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. യോഗ, പൈലേറ്റ്സ്, ഹൈ-ഇന്റൻസിറ്റി പരിശീലനങ്ങൾ മുതൽ ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, പാഡെൽ തുടങ്ങിയ കായിക വിനോദങ്ങൾക്കായി പ്രൈവറ്റ് കോർട്ടുകൾ വരെ ഈ പ്ലാറ്റ്‌ഫോം വഴി സൗജന്യമായി ബുക്ക് ചെയ്യാം.

ഡിപി വേൾഡ് 30×30 ഫിറ്റ്‌നസ് വില്ലേജ്, കൈറ്റ് ബീച്ച് (നവംബർ 1-30): ദുബായിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് വില്ലേജ് ആണിത്. ബീച്ച് സോക്കർ, ബാസ്‌കറ്റ്‌ബോൾ, ക്രിക്കറ്റ്, ബീച്ച് വോളിബോൾ തുടങ്ങിയ ബീച്ച് സ്പോർട്സുകൾ ഇവിടെയുണ്ട്. കൂടാതെ പാഡെൽ ടെന്നീസ്, ബോക്സിങ്, ഹൈ ഇന്റൻസിറ്റി വർക്കൗട്ടുകൾ, യോഗ എന്നിവയുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top