
ട്രേഡ് ഫിനാൻസ്, ഫിൻടെക്, ഡിജിറ്റൽ അസറ്റ് ഇന്നവേഷൻ എന്നിവ കൂടി ഉൾപ്പെടുത്തി ദുബായിൽ പുതിയ ഫിനാൻഷ്യൽ സെന്റർ സ്ഥാപിക്കുമെന്ന് ദുബായ് മൾട്ടി കമോഡിറ്റീസ് സെന്റർ (ഡിഎംസിസി).
മെയ്ഡ് ഫോർ ട്രേഡ് ലൈവ് എന്ന പേരിൽ വിയറ്റ്നാമിൽ നടത്തിയ റോഡ് ഷോയോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ബാങ്കുകൾ, ഫിൻടെക് സ്ഥാപനങ്ങൾ, ആക്സിലറേറ്റർമാർ, നിക്ഷേപ കമ്പനികൾ എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. സെന്ററിനു കീഴിലുള്ള 26,000 കമ്പനികളെ പിന്തുണയ്ക്കുന്നതോടൊപ്പം ആഗോള വിപണികളിലേക്ക് പ്രവേശനം എളുപ്പമാക്കുകയും ചെയ്യും. ലോകത്തിലെ മുൻനിര സാമ്പത്തിക കേന്ദ്രങ്ങളിൽ ഒന്നായി ദുബായിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഡിഎംസിസി എക്സിക്യൂട്ടിവ് ചെയർമാനും സിഇഒയുമായ അഹമ്മദ് ബിൻ സുലായം പറഞ്ഞു.