ublnews.com

വില കൂട്ടി വിറ്റാൽ പിഴ

ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള വിലയിൽ 5 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ഉൾപ്പെടെയുള്ള നിരക്കാണ് പ്രദർശിപ്പിക്കേണ്ടതെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ). പ്രദർശിപ്പിച്ച വിലയെക്കാൾ കൂടുതൽ ബില്ലിൽ ഈടാക്കരുതെന്നും കർശന നിർദേശം നൽകി. ക്രയവിക്രയം സുതാര്യമാക്കാനും ജനങ്ങളെ കബളിപ്പിക്കുന്നത് ഒഴിവാക്കാനുമാണ് നടപടി കർശനമാക്കിയത്.

ഉപഭോക്താക്കളെ ആകർഷിക്കാനായി ചിലർ വാറ്റ് ചേർക്കാത്ത കുറഞ്ഞ നിരക്ക് പ്രദർശിപ്പിക്കുകയും കാഷ് കൗണ്ടറിൽ വാറ്റ് തുക ചേർത്ത് അധിക നിരക്ക് ഈടാക്കുന്നതും പതിവായ പശ്ചാത്തലത്തിലാണ് വിശദീകരണം. എഫ്.ടി.എ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 5,000 ദിർഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.

പരസ്യത്തിലോ ടാഗിലോ മെനുവിലോ കാണിച്ച നിരക്കു മാത്രമേ ഉപഭോക്താവിൽ നിന്ന് ഈടാക്കാവൂ. വാറ്റ് ഉൾപ്പെടുത്താത്ത വില വിവര പട്ടിക പ്രദർശിപ്പിക്കുന്നത് യുഎഇയുടെ നികുതി നിയമങ്ങളുടെ ലംഘനമാണ്. ഈ രീതി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും സൂചിപ്പിച്ചു.

യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് നിയമവിധേയമായി വാറ്റ് വീണ്ടെടുക്കാൻ അവസരമുണ്ട്. ഇതിനായി വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ടെർമിനലിലുള്ള പ്രത്യേക കൗണ്ടറിൽ രേഖകളും അക്കൗണ്ട് നമ്പറും നൽകി അപേക്ഷിച്ചാൽ 5 പ്രവൃത്തി ദിവസങ്ങൾക്കകം പണം അക്കൗണ്ടിലെത്തും. നിയമലംഘകർക്ക് എതിരെ പരാതിപ്പെടാൻ 800 82923

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top