ublnews.com

താമസക്കാരൻ അറിയിച്ചു; റോഡിലെ കുഴിയടച്ച് ആർടിഎ

എ​മി​റേ​റ്റി​ലെ താ​മ​സ​ക്കാ​ര​ൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ദി​വ​സ​ങ്ങ​ൾ​ക്ക​കം റോ​ഡി​ലെ കു​ഴി​യ​ട​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). അ​ൽ ന​ഹ്​​ദ​യി​ലെ റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ കു​ഴി സം​ബ​ന്ധി​ച്ച്​ ഒ​ക്​​ടോ​ബ​ർ 9നാ​ണ്​ റൈ​ഹാ​ൻ ഹാ​മി​ദ്​ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. കു​ഴി​യു​ടെ ഫോ​ട്ടോ​യും ചേ​ർ​ത്താ​യി​രു​ന്നു സ​ന്ദേ​ശം അ​യ​ച്ച​ത്. അ​തി​വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ച്ച ആ​ർ.​ടി.​എ അ​ധി​കൃ​ത​ർ വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന്​ പി​​റ്റേ ദി​വ​സം​ത​ന്നെ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലേ​ക്ക്​ കൈ​മാ​റി​യ​താ​യും താ​മ​സ​ക്കാ​ര​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന്​ ഒ​ക്​​ടോ​ബ​ർ 20ന്​ ​കു​ഴി​യ​ട​ച്ചു.

ഈ ​ചി​ത്ര​വും റൈ​ഹാ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കു​ക​യും ആ​ർ.​ടി.​എ​യു​ടെ അ​തി​വേ​ഗ​ത്തി​ലെ ന​ട​പ​ടി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി യു.​എ.​ഇ താ​മ​സ​ക്കാ​രാ​ണ്​ റൈ​ഹാ​ന്‍റെ പോ​സ്റ്റ്​ ​പ​ങ്കു​വെ​ച്ചു​കൊ​ണ്ട്​ ആ​ർ.​ടി.​എ​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​ന​ന്ദി​ച്ച​ത്. താ​മ​സ​ക്കാ​രു​ടെ പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​തി​വേ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ ആ​ർ.​ടി.​എ വ​ള​രെ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. നേ​ര​ത്തേ​യും സ​മാ​ന​മാ​യ രീ​തി​യി​ൽ പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച്​ അ​ധി​കൃ​ത​ർ അ​തി​വേ​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ത്രി​യി​ലെ റോ​ഡ്​ പ​ണി​ക്കി​ട​യി​ലെ ശ​ബ്​​ദം സം​ബ​ന്ധി​ച്ച്​ വ​ന്ന പ​രാ​തി​യും സ്വീ​ക​രി​ച്ച്​ അ​തി​വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ച്ചി​രു​ന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top