
ഉള്ളടക്ക സ്രഷ്ടാക്കൾ (കണ്ടന്റ് ക്രിയേറ്റർ), പരസ്യദാതാക്കൾ എന്നീ ലൈസൻസ് നേടാനുള്ള സമയപരിധി 2026 ജനുവരി 31 വരെ നീട്ടി യുഎഇ. രാജ്യത്തെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ പരസ്യം നിയന്ത്രിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലൈസൻസ് നിർബന്ധമാക്കിയത്. പരസ്യ ഉള്ളടക്ക വ്യവസായത്തിലെ നിക്ഷേപം ആകർഷിക്കുക, ഡിജിറ്റൽ പരസ്യ മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കുക, സർഗാത്മക പ്രതിഭകളെ ആകർഷിക്കുക, അംഗീകാരം ലഭിക്കാത്ത പരസ്യങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.