
ഇന്ത്യൻ ക്രിക്കറ്റ് ടീം വനിതാ ഏകദിന ലോകകപ്പ് ജേതാക്കളായതിനു പിന്നാലെ, ടീമിലെ സൂപ്പർ താരം ജമീമ റോഡ്രീഗ്സ് നവിമുംബൈയിൽ ഫ്ലാറ്റ് വാങ്ങി. വാശി നഗരമേഖലയിൽ പുതിയതായി വാങ്ങിയ ഫ്ലാറ്റിന്റെ വിലാസം പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ ബാന്ദ്രയിലാണ് താരം താമസിക്കുന്നത്. ക്രിക്കറ്റ് ജേതാക്കളായ ടീമിലെ മഹാരാഷ്ട്രയിൽനിന്നുള്ള 3 താരങ്ങൾക്കു സംസ്ഥാന സർക്കാർ 2.25 കോടി രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ജമീമയ്ക്കു പുറമേ സ്മൃതി മന്ഥന, രാധാ യാദവ് എന്നിവർക്കാണ് സമ്മാനത്തുക ലഭിക്കുക.