ublnews.com

കെ.എം. മാണി മെമ്മോറിയലിനായി തിരുവനന്തപുരത്ത് 25 സെൻറ് ഭൂമി

കെ.എം. മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സ്ഥാപിക്കുന്നതിനായി തിരുവനന്തപുരം കവടിയാറില്‍ 25 സെൻറ് ഭൂമി അനുവദിച്ചു. കെ.എം. മാണി ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിനു നൽകാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് പോകുമെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് തീരുമാനം. തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി പാട്ടത്തിന് നല്‍കും. 30 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുക.

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷകര്‍ കേരളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തീയതിയില്‍ 18 വയസ് പൂര്‍ത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top