ublnews.com

തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

ആശയങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത, തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയിലാണ് സതീശന്‍ സിപിഎം നേതാവ് ജി.സുധാകരനെ പുകഴ്ത്തിയത്. നീതിമാനായ ഭരണാധികാരിയാണ് അദ്ദേഹം. ആയിരം കോടി രൂപ അദ്ദേഹത്തിന് അനുവദിച്ച് കിട്ടിയാല്‍ 140 എംഎല്‍എമാര്‍ക്കും തുല്യമായി അദ്ദേഹം നല്‍കിയിരുന്നു. ഞങ്ങളുടെ കൂടെ അതുപോലെ ആരെയും കണ്ടിട്ടില്ല. അങ്ങനെ ഒരാളെ കേരളത്തില്‍ ഉള്ളൂ. അതു ജി.സുധാകരന്‍ ആണെന്നും സതീശന്‍ പറഞ്ഞു. കൃത്യമായ കൈകളിലേക്ക് എത്തുമ്പോഴാണ് ഓരോ അവാര്‍ഡും ധന്യമാകുന്നത്. ജി.സുധാകരന് അവാര്‍ഡ് നല്‍കുക എന്ന് പറഞ്ഞാല്‍ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മറുപടി പ്രസംഗത്തില്‍ സതീശനെ പുകഴ്ത്തിയാണ് ജി.സുധാകരനും സംസാരിച്ചത്. പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണ് സതീശന്‍ എന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്‌നമെന്നും ജി.സുധാകരന്‍ ചോദിച്ചു. ‘‘ഞാന്‍ കോണ്‍ഗ്രസിന്റെ വേദിയില്‍ പോയി സതീശന്റെ കൂടെ ഇരുന്നു ചിരിക്കുന്നു എന്നാണ് എന്റെ ഫെയ്‌സ്ബുക്കില്‍ വന്ന ഒരു കമന്റ്. കോണ്‍ഗ്രസിന്റെ സംഘടനായോഗത്തില്‍ ഒന്നും ഞാന്‍ പോയിട്ടില്ല. കേരളത്തിലെ രാഷ്ട്രീയം മനസിലാക്കണം. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കൊല്ലത്ത് നടന്നപ്പോള്‍ ശശി തരൂരിനെ വിളിച്ച് സെമിനാറില്‍ പ്രസംഗിപ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top