ublnews.com

കൊല്ലം കൊട്ടിയം മൈലക്കാടിനു സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു

കൊല്ലം കൊട്ടിയം മൈലക്കാടിനു സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. ദേശീയപാതയുടെ പാർശ്വ ഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. ഇതേ തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. സ്കൂൾ ബസും മൂന്ന് കാറുകളും തകർന്ന സർവീസ് റോഡിലെ വിള്ളലിൽ കുടുങ്ങി. വൈകിട്ട് 3.55ഓടെയായിരുന്നു സംഭവം.

30 മീറ്ററോളം നീളത്തിലാണ് ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞത്. മുപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂൾ ബസ് കടന്നുപോകുമ്പോഴായിരുന്നു അപകടം. ഇതുൾപ്പെടെ ഏതാനും വാഹനങ്ങളാണ് കുടുങ്ങിയത്. കുട്ടികളെയും മറ്റു വാഹനങ്ങളിലുണ്ടായിരുന്നവരെയും പരുക്കില്ലാതെ രക്ഷപ്പെടുത്തി. വിണ്ടുകീറിയ റോഡിൽ നിന്നു വാഹനങ്ങൾ മാറ്റാൻ പറ്റാത്ത സാഹചര്യമാണ്. സർവീസ് റോഡിനു പുറത്തും നിലം വിണ്ടുകീറി. ശിവാലയ കൺസ്ട്രക്‌ഷൻസിനാണ് ഇവിടെ ദേശീയപാത നിർമാണ ചുമതല. തകർന്ന ഭാഗങ്ങൾ പൂർണമായും പൊളിച്ചു പണിയുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top