ublnews.com

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസിൽനിന്ന് പുറത്താക്കി

ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസിൽനിന്ന് പുറത്താക്കി. ബലാത്സംഗക്കേസിൽ രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് പാർട്ടിയുടെ നടപടി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു.

യുവതി നേരിട്ട് പരാതി നല്‍കുകയും മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയും ചെയ്തതോടെ രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ വിഷയം കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കി. ഇതോടെയാണ് രാഹുലിനെ പുറത്താക്കാമെന്ന തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് കെ.പി.സി.സി അധ്യക്ഷന്‍ തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുലിനെ പുറത്താക്കിയുള്ള അറിയിപ്പും വന്നു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് എ.എൽ.എക്ക് മു​ൻ​കൂ​ർ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബു​ധ​നാ​ഴ്ചയാ​ണ് രാ​ഹു​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​സ്. ന​സീ​റ പ​രി​ഗ​ണി​ച്ച​ത്. അ​ട​ച്ചി​ട്ട കോ​ട​തി​യി​ൽ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ഇ​രു​ക​ക്ഷി​ക​ളു​ടെ​യും ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കുകയും ചെയ്തു. വാ​ദം കേ​ട്ടപ്പോൾ ജ​ഡ്ജി, പ്രോ​സി​ക്യൂ​ട്ട​ർ, പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ, ഒ​രു ജീ​വ​ന​ക്കാ​ര​ൻ എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ട​ച്ചി​ട്ട കോ​ട​തി​യി​ൽ ഒ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം നീ​ണ്ട വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഹ​ര​ജി മാ​റ്റി​യ​ത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top