
ലൈംഗികാരോപണ കേസില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ശബ്ദരേഖ പുറത്ത്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഗര്‍ഭഛിദ്രത്തിന് ആശുപത്രിയില്‍ പോകാന്‍ രാഹുല്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നതും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറയുമ്പോള്‍ പെണ്‍കുട്ടിയെ പരിഹസിക്കുന്നതും പുറത്തുവന്ന ശബ്ദരേഖയിലുണ്ട്.
ശബ്ദരേഖയില്‍നിന്ന്…
രാഹുല്‍- നാളെ ഹോസ്പിറ്റലില്‍ പോകാം
പെണ്‍കുട്ടി- അമ്മയ്ക്കൊക്കെ അറിയുന്ന ഡോക്ടറാണ്. എനിക്കൊരു പേടിയുണ്ട്.
രാഹുല്‍- എവിടെ പോകാന്‍ ഉദ്ദേശിക്കുന്നത്
പെണ്‍കുട്ടി- എനിക്ക് ആകെ വയ്യാണ്ടിരിക്കുകയാണ്. എനിക്ക് ഒമിറ്റിങ്ങുണ്ട്. എനിക്ക് കുറച്ച് പ്രശ്നങ്ങളുണ്ട് അതിനകത്ത്.
രാഹുല്‍- എന്റെ പൊന്നു സുഹൃത്തെ, താന്‍ ആദ്യം ഒന്ന് ഈ റിയലിസ്റ്റിക് ഡ്രാമ കാണിക്കുന്നത് മതിയാക്ക്
പെണ്‍കുട്ടി- എന്ത് ഡ്രാമ എന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. വീട്ടില്‍ പോയിട്ട് എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചില് സഹിക്കാന്‍ പറ്റുന്നില്ല. എനിക്ക് വയ്യാഞ്ഞിട്ടാണ് ഞാന്‍ പതുക്കെ സംസാരിക്കുന്നത്. എനിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ട്. മര്യാദയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. ഒരുപാട് പ്രശ്നങ്ങളുണ്ട്. എനിക്കിതൊന്നും ആരോടും പറയാനും പറ്റുന്നില്ല
രാഹുല്‍- ആശുപത്രിയില്‍ പോകാം. ഈ ഡ്രാമയൊന്ന് നിര്‍ത്ത്. ഈ ഒന്നാംമാസം എന്തൊക്കെ ഉണ്ടാക്കാന്‍ പറ്റുമെന്നത് നമുക്ക് എല്ലാവര്ക്കും അറിയുന്നതല്ലേ.
പെണ്‍കുട്ടി- നിങ്ങള്‍ കുറേപേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെകാര്യം മാത്രമേ അറിയുകയുള്ളൂ. ആദ്യത്തെ മാസം അങ്ങനെയാണോ ഇങ്ങനെയാണോ എന്നൊക്കെ ചോദിക്കാന്‍. നിങ്ങള്‍ എങ്ങനെയാണ് ഇങ്ങനെ മാറ്റംവരുന്നത്. ഇത് ആരുടെ പ്ലാന്‍ ആണ്. എന്റെ പ്ലാന്‍ ആണോ. ആര്‍ക്കാണ് കുഞ്ഞിനെ വേണം കുഞ്ഞിനെ വേണം എന്ന് പറഞ്ഞുകൊണ്ടിരുന്നത്, ഞാനാണോ. പിന്നെ നിങ്ങളെന്തിനാണ് ഈ ലാസ്റ്റ് മൊമന്റില്‍ ഇങ്ങനെ മാറുന്നത്. നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്. എന്തിനാണീ കൊല്ലുന്ന കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ അല്ലേ ഇതിനെ വേണമെന്ന് പറഞ്ഞുകൊണ്ടിരുന്നത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.
രാഹുല്‍- നിനക്കില്ലാത്ത പ്രശ്നമെന്താ എനിക്ക്
പെണ്‍കുട്ടി- ആരുടെയും സഹായമില്ലാതെ, ഒരു മനുഷ്യന്റെയും സഹായമില്ലാതെ ഇത് ചെയ്തുതരുമെന്ന് തോന്നിയിട്ടുണ്ടോ.
രാഹുല്‍- നീ ആദ്യം ഹോസ്പിറ്റലില്‍ പോകൂ. ഒറ്റയ്ക്ക് വന്നതാണെന്ന് അറിയില്ലല്ലോ
പെണ്‍കുട്ടി- എനിക്കറിയാം. നിങ്ങള്‍ ഒരുപാട് മാറി. ഇങ്ങനെയൊന്നും ആയിരുന്നില്ല. ഇത് വേണമെന്ന് വാശിപിടിച്ചത് ആരാ, ഞാനാണോ. വേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ക്കത് വേണം വേണം എന്ന് പറഞ്ഞു. നിങ്ങളുടെ പ്ലാനിങ് തന്നെയല്ലേ, എന്റെ അല്ലല്ലോ.
രാഹുല്‍- ഹാ, പിന്നെ
നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇമെയില്‍ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. എന്നാല്‍, യുവതി ഇതുവരെ മൊഴി നല്‍കുകയൊ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. യുവതി മുന്നോട്ടു വരാത്തതിനാല്‍ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഈ സമയത്താണ് ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പറത്തുവരുന്നത്.