ublnews.com

പിഎം ശ്രീ ; ചോദ്യം ചോദിച്ച മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനിടെ ഉച്ചഭക്ഷണത്തിനായി പുറത്തുപോകുന്നതിനിടെ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ വച്ചാണ് പിഎം ശ്രീയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി ക്ഷുഭിതനായത്. പത്രപ്രവർത്തകനായിട്ട് എത്ര നാളായി എന്നായിരുന്നു മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയുടെ ചോദിച്ചത്.

പിഎം ശ്രീയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചർച്ച യോഗത്തിൽ നടന്നോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങി പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവക്കാൻ കേരളം കേന്ദ്രത്തിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റെ കാര്യം അറിയിച്ചത്. തുടർന്ന് ഇന്നു രാവിലെയാണ് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്ത് നൽകിയത്. ഇതിനു ശേഷം നടക്കുന്ന ആദ്യ പിബി യോഗത്തിനാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top