ublnews.com

നെന്മാറ സജിത വധക്കേസ് ; പ്രതി ചെന്താമരയുടെ ശിക്ഷ 18ന് വിധിക്കും

പാലക്കാട് നെന്മാറ പോത്തുണ്ടിയിലെ സജിത വധക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ 18ന് വിധിക്കും. ഇരുഭാഗത്തിന്റെയും വാദം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) കേട്ടു. സജിത വധക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ ചെന്താമര ഇരട്ട കൊലപാതകം നടത്തിയെന്നും, സാക്ഷികൾക്ക് ഭീഷണിയാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതിയല്ല ചെന്താമരയെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കേസല്ല. തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, വാദങ്ങൾ തള്ളണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഓൺലൈനായാണ് ചെന്താമരയെ ഹാജരാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top