
മുൻ മന്ത്രി ജി.സുധാകരനെ വിമർശിച്ചതിന്റെ പേരിൽ തന്നെ എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. എസ്എഫ്ഐ കോട്ടയം സംസ്ഥാന സമ്മേളനത്തിൽ സുധാകരൻ അവതരിപ്പിച്ച റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ പേര് പലതവണ കടന്നു വന്നതിനെയാണ് താൻ വിമർശിച്ചത്. കോട്ടയത്ത് ഒഴിവാക്കപ്പെട്ടെങ്കിലും അടുത്ത കൊല്ലം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലെത്തി. കാലം തന്നിൽ മാറ്റമുണ്ടാക്കിയെന്നും എന്നാൽ സുധാകരന് മാറ്റമില്ലെന്നും എ.കെ.ബാലൻ പറഞ്ഞു