
ഗുരുതര സാമ്പത്തിക കുറ്റകൃത്യത്തിൽ മകൻ വിവേക് കിരൺ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഹാജരായില്ലെങ്കിൽ എന്തു കൊണ്ടെന്നും ഹാജരാകാത്ത വിവേകിനെതിരെ ഇ.ഡി എന്തു നടപടിയെടുത്തു എന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കണം. സമൻസിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പടെ നിയമ നടപടി എടുക്കുമെന്നു പറഞ്ഞ ഇ.ഡി എന്തു തുടർ നടപടിയെടുത്തു എന്ന് അറിയണം. സമൻസ് ലംഘിച്ച മകനെ മുഖ്യമന്ത്രി ന്യയീകരിക്കുന്നുണ്ടോയെന്നും സാമ്പത്തിക കുറ്റകൃത്യത്തിൽ മകനു പങ്കില്ലെങ്കിൽ പിന്നെന്തിന് ഇ.ഡി നോട്ടിസ് അയച്ചുവെന്നും സണ്ണി ജോസഫ് ചോദിച്ചു.