ublnews.com

പേരാമ്പ്ര മർദ്ദനം ; റൂറൽ എസ്പിക്കെതിരെ രൂക്ഷപ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

പേരാമ്പ്ര സംഭവത്തിൽ റൂറൽ എസ്പി കെ.ഇ. ബൈജുവിനെതിരെ രൂക്ഷപ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംഘർഷത്തിൽ പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു രാഹുൽ.

‘‘ഐപിഎസ് കൺഫർ ചെയ്തു കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല. സർക്കാർ എത്ര ശ്രമിച്ചാലും ശബരിമല തട്ടിപ്പിൽ സത്യം പുറത്തു വരുംവരെ പ്രക്ഷോഭം നടത്തും. സിപിഎമ്മിനു വേണ്ടി ബൈജു പണിയെടുക്കേണ്ട. ബൈജു റൂറൽ എസ്പിയുടെ പണി ചെയ്താൽ മതി. റൂറൽ എസ്പി ബൈജു ക്രിമിനലാണ്. സിപിഎമ്മിനു വേണ്ടിയാണ് ഷാഫിയെ മർദിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top