
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പരസ്പരം ചേരി തിരിഞ്ഞ് പോരടിച്ച് യുഡിഎഫിലെ വിദ്യാര്‍ഥി സംഘടനകളായ കെഎസ്‌യുവും എംഎസ്എഫും.
മുട്ടില്‍ ഡബ്ലിയുഎംഒ കോളജില്‍ വിജയിച്ച എംഎസ് എഫ്, എംഎല്‍എമാരായ ഐ.സി ബാലകൃഷ്ണനും ടി.സിദ്ധിഖിനും എതിരെ ബാനര്‍ ഉയര്‍ത്തി പ്രകടനം നടത്തി. കെഎസ്‌യുവിനെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ഇരുവരേയും നിയമസഭ കാണിക്കില്ലെന്നായിരുന്നു ബാനര്‍.
അതേസമയം കോഴിക്കോട് കൊടുവള്ളി ഓര്‍ഫനേജ് കോളജില്‍ വിജയിച്ച കെഎസ്‌യു, എംഎസ്എഫിന് എതിരെ ബാനര്‍ ഉയര്‍ത്തി പ്രകടനം നടത്തി. എംഎസ്എഫിനെതിരെ വര്‍ഗീയത ആരോപിച്ചായിരുന്നു ബാനര്‍. എംഎസ്എഫ് തോറ്റു മതേതരം ജയിച്ചു എന്നായിരുന്നു കെ എസ്‌യു ഉയര്‍ത്തിയ ബാനര്‍.