
ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിലെ പ്രതിപക്ഷ ബഹളത്തില്‍ കടുത്ത നടപടിയുമായി സ്പീക്കര്‍. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. റോജി എം.ജോണ്‍, എം.വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് അവതരിപ്പിച്ച പ്രമേയത്തിന് സ്പീക്കര്‍ അംഗീകാരം നല്‍കുകയായിരുന്നു.
നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് നിയമസഭാ ചീഫ് മാര്‍ഷലിനു പരുക്കേറ്റിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചീഫ് മാര്‍ഷലിന് കൈയ്ക്കു ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.