ublnews.com

വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി

വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി. സംഭവം അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്പിക്ക് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്നാണ് ജയകുമാറിന്റെ പ്രതികരണം. നരിവേട്ട എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറിന്‍റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങാണ് മകരവിളക്ക് ദിവസം നടന്നത്.

മകരവിളക്ക് ഷൂട്ട്‌ ചെയ്യാൻ അനുമതി തേടിയപ്പോൾ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിങ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നും ജയകുമാർ സ്ഥിരീകരിച്ചു. എന്നാൽ ഷൂട്ടിങ് നടന്നത് പമ്പയിലാണെന്ന് സംവിധായകൻ അനുരാജ് പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എഡിജിപി എസ്.ശ്രീജിത്തിനെ സന്നിധാനത്തു വച്ചു കണ്ടു. അദ്ദേഹമാണ് പമ്പയിൽ ഷൂട്ട്‌ ചെയ്യാൻ പറഞ്ഞതെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് അനുരാജിന്റെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top