
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തി. എസ്ഐടിയും അടൂർ ഡിവൈഎസ്പിയും അടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ എത്തിയ സംഘം പത്ത് മിനിറ്റ് മാത്രമാണ് വീട്ടിൽ ചെലവഴിച്ചത്.
പൊലീസ് സംഘം എത്തുമ്പോൾ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരോടു ചോദ്യങ്ങളൊന്നും ചോദിക്കാതെ രാഹുലിന്റെ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ വീട്ടിൽനിന്നും ഒന്നും കണ്ടെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം രാഹുലിന്റെ ലാപ്ടോപ് തേടിയാണ് പൊലീസ് വീട്ടിലെത്തിയതെന്നും സംശയമുണ്ട്.