
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 21ന് സൂചനാ പണിമുടക്ക് നടത്താൻ സിനിമാ സംഘടനകളുടെ തീരുമാനം. തിയറ്ററുകൾ അടച്ചിട്ടും ഷൂട്ടിങ് അടക്കം നിർത്തിവച്ചുമാണ് പണിമുടക്ക്. ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സംയുക്തമായി ചൊവ്വാഴ്ച കൊച്ചിയില്‍ യോഗം ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്. ജിഎസ്ടിക്ക് പുറമെ വിനോദ നികുതിയും നൽകുന്നത് സിനിമ മേഖലയിൽ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതായി സംഘടനകൾ ആരോപിച്ചു.