
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു വീണ്ടും പരോൾ അനുവദിച്ചു. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോൾ ലഭിച്ചത്. 15 ദിവസത്തെ പരോളാണ് ഇരുവർക്കും നൽകിയത്. സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതർ അറിയിക്കുന്നത്. ഒരു വർഷം ജയിലിൽ കിടക്കുന്നവർക്ക് 60 ദിവസം പരോൾ നൽകാെമന്നു ചട്ടമുണ്ടെന്നാണ് ജയിൽ വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
ടി.പി വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി. മുഹമ്മദ് ഷാഫിക്ക് കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ നാലാം പ്രതി ടി.കെ. രജീഷിനു കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. രജീഷിന് ഏതാനും മാസം മുൻപ് ആയുർവേദ ചികിത്സയ്ക്കും പരോൾ നൽകി. കേസിലെ പ്രതികൾക്കെല്ലാം അനർഹമായി പരോളും ആനൂകൂല്യങ്ങളും നൽകുന്നുവെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് വീണ്ടും പരോൾ നൽകിയത്