ublnews.com

ഐഎംഡിബിയുടെ 2025-ലെ പത്ത് ജനപ്രിയ ചിത്രങ്ങളുടെ പട്ടികയിൽ ലോകയും

ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്)യുടെ 2025-ലെ പത്ത് ജനപ്രിയ ചിത്രങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിലുള്ള ഏക മലയാളചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യാണ്. മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യബോളിവുഡ് ചിത്രമായ ‘ദേവ’യും പട്ടികയില്‍ ഇടംപിടിച്ചു.

‘സയ്യാര’യാണ് പട്ടികയില്‍ ഒന്നാമത്. ഓസ്‌കര്‍ യോഗ്യതനേടിയ ആനിമേറ്റഡ് പുരാണ ഇതിഹാസ ചിത്രം ‘മഹാവതാര്‍ നരസിംഹ’യാണ് രണ്ടാമത്. ‘ഛാവ’ മൂന്നാമതെത്തിയപ്പോള്‍ മറ്റൊരു തെന്നിന്ത്യന്‍ ചിത്രമായ ‘കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ വണ്‍’ നാലാമതായി. രജനീകാന്തിന്റെ ‘കൂലി’, പ്രദീപ് രംഗനാഥന്‍ നായകനായ ‘ഡ്രാഗണ്‍’, ആമിര്‍ ഖാന്റെ ‘സിത്താരെ സമീന്‍പര്‍’ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

പൃഥ്വിരാജ് സുകുമാരനും ജയസൂര്യയും റഹ്‌മാനും പ്രധാനവേഷങ്ങളിലെത്തി, 2013-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ‘മുംബൈ പോലീസി’ന്റെ ഹിന്ദി റീമേക്കാണ് ‘ദേവ’. ‘മുംബൈ പോലീസി’ന്റെ ക്ലൈമാക്‌സില്‍ മാറ്റങ്ങളോടെയാണ് ‘ദേവ’ പുറത്തിറങ്ങിയത്. ഷാഹിദ് കപൂറാണ് നായകന്‍.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top