
ബിഹാറിൽ സ്പീക്കർ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് ബിജെപിയും ജെഡിയുവും. മന്ത്രി സ്ഥാനം വീതം വയ്ക്കുന്നതിനായി ഇന്ന് ഡൽഹിയിൽ നടക്കുന്ന എൻഡിഎ യോഗത്തിൽ സ്പീക്കര്‍സ്ഥാനം ആര്‍ക്ക് എന്നതാണ് പ്രധാന അജൻഡ. കഴിഞ്ഞ നിയമസഭയില്‍, ബിജെപി നേതാവ് നന്ദ് കിഷോര്‍ യാദവ് ആയിരുന്നു സ്പീക്കര്‍. ജെഡിയുവിന്റെ നരേന്ദ്ര നാരായണ്‍ യാദവ് ഡപ്യൂട്ടി സ്പീക്കറുമായിരുന്നു. ഇത്തവണ എന്തു വിലകൊടുത്തും സ്പീക്കര്‍സ്ഥാനം സ്വന്തമാക്കാനാണ് ബിജെപിയുടെ ശ്രമം.
എന്‍ഡിഎ സഖ്യത്തിലെ മറ്റ് ചെറുപാര്‍ട്ടികളായ എല്‍ജെപി, എച്ച്എഎം, ആര്‍എല്‍എസ്പി എന്നിവരുമായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ചര്‍ച്ചകള്‍ നടത്തുന്നത്. എന്‍ഡിഎയിലെ മൂന്ന് പ്രധാന പാര്‍ട്ടികളും (ബിജെപി, ജെഡിയു, എല്‍ജെപി) തമ്മില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ധാരണയായിട്ടുണ്ടെന്നാണ് വിവരം.