
ചെങ്കോട്ട സ്ഫോടനത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാർ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്. നിരത്തിലൂടെ ജനങ്ങൾ നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതും വിഡിയോയിൽ കാണാം.
തിങ്കളാഴ്ച വൈകിട്ട് 6.52 ന് നടന്ന സ്ഫോടനത്തിൽ ഇതുവരെ 12 പേർ മരിച്ചെന്നാണ് വിവരം. അതേസമയം, സ്ഫോടനം എൻഐഎയുടെ പത്തംഗ സംഘം അന്വേഷിക്കും. എൻഐഎ ഡയറക്ടർ ജനറൽ വിജയ് സാഖറെ സംഘത്തെ നയിക്കും. ഒരു ഐജി, രണ്ട് ഡിഐജിമാർ, മൂന്ന് എസ്പിമാർ, ഡിഎസ്പിമാര്‍ എന്നിവർ ഉൾപ്പെടുന്നതാണ് സംഘം. എൻഐഎ ഡിജിയും ഐബി മേധാവിയും ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവ