
കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ലെന്ന് മദ്രാസ് ഹൈക്കോടതി. കോഴിപ്പോര് നടത്താനുള്ള അനുമതി തേടി കൊണ്ടുള്ള മധുര സ്വദേശിയായ മുവന്തേൻ നൽകിയ ഹരജി കോടതി തള്ളിയിരിക്കുകയാണ്. കോഴിപ്പോരിന് പതിറ്റാണ്ടുകളുടെ ചരിത്രം ഉണ്ടാകാമെന്നും എന്നാൽ മൃഗങ്ങൾ തമ്മിലുള്ള പോര് നടത്തുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.
ആടുകളം എന്ന സിനിമയിൽ മനോഹരമായി കോഴിപ്പോര് ചിത്രീകരിച്ചിട്ടുണ്ടാവാമെന്നും എന്നാൽ നിലവിലുള്ള നിയമം കണക്കിലെടുത്തുകൊണ്ട് കോഴിപ്പോര് സംഘടിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്നും കോടതി പറഞ്ഞു. ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴ്നാട്ടിൽ നിയമം മാറ്റിയത് പോലെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ നോക്കാമെന്നും ഇതിനു മുമ്പായി കോഴിപ്പോരിന് സാംസ്‌കാരിക അനുമതി നൽകാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.