
തമിഴ്‌നാട്: കരൂരില്‍ റോഡ് ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് 21 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രചരണത്തിന് റോഡ് ഷോ ഒഴിവാക്കാനുള്ള തീരുമാനവുമായി തമിഴക വെട്രി കഴകം. റോഡ് ഷോ ഒഴിവാക്കി ഹെലികോപ്റ്ററില്‍ വരാനാണ് പാര്‍ട്ടി അധ്യക്ഷന്‍ വിജയിന്റെ തീരുമാനം. ആളുകള്‍ ഒഴുകി എത്തി അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടി.
ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിന്ന് നാലു ഹെലികോപ്റ്ററുകളാണ് വാങ്ങുക. സമ്മേളനം തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് മാത്രമായിരിക്കും വിജയ് സ്ഥലത്തെത്തുക. വേദിക്കു സമീപം തന്നെ ഹെലിപാഡ് ഉണ്ടായിരിക്കും. മുമ്പ് ജയലളിതയും പരിപാടികള്‍ക്ക് ഇത്തരത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയിരുന്നു. എന്നാല്‍ അന്ന് ജനങ്ങളുമായുള്ള സമ്പര്‍ക്കം കുറയുന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
സെപ്റ്റംബര്‍ 27ന് വിജയിയുടെ റോഡ് ഷോക്കിടെ ഉണ്ടായ അപകടത്തില്‍ 41 പേര്‍ മരിക്കുകയും 50ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ 10കുട്ടികളും 15ലധികം സ്ത്രീകളുമായിരുന്നു. വിജയിയെ കാണുന്നതിന് വലിയ ജനക്കൂട്ടമാണ് വേലുച്ചാമിപുരത്ത് അന്ന് തടിച്ചു കൂടിയിരുന്നത്. എന്നാല്‍ 6 മണിക്കൂര്‍ വൈകിയാണ് വിജയ് എത്തിയത്. സ്ഥലത്ത് ഉള്‍ക്കൊള്ളാനാവുന്നതിലും എത്രയോ ഇരട്ടി ആളുകളാണ് ഉണ്ടായിരുന്നത്. സ്ഥലപരിമിതിയും കുടിവെള്ളമില്ലായ്മയും അപകടത്തിന് കാരണമായി. കാത്തുനിന്ന് ക്ഷീണിച്ചവര്‍ വിജയ് എറിഞ്ഞു നല്‍കിയ കുപ്പി വെള്ളം പിടിക്കുന്നതിനിടെ തിക്കും തിരക്കും ഉണ്ടായി ആളുകള്‍ മറിഞ്ഞു വീണതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു