ublnews.com

റായ്ബറേലിയിൽ ഗ്രാമവാസികൾ തല്ലിക്കൊന്ന ദലിത് ഗ്രാമീണന്റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി

റായ്ബറേലിയിൽ മോഷ്ടാവെന്നാരോപിച്ച് ഗ്രാമവാസികൾ തല്ലിക്കൊന്ന ഹരിഓം വാൽമീകി എന്ന ദലിത് ഗ്രാമീണന്റെ കുടുംബത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ക്രൂരമായ കൊലപാതകം രാജ്യത്തിന്റെ മുഴുവൻ മനഃസ്സാക്ഷിയെയും പിടിച്ചുലച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താൻ ഉത്തർപ്രദേശ് സർക്കാർ ശ്രമിച്ചു. ദലിതരെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.

ഫത്തേപൂർ ജില്ലയിൽ താമസിക്കുന്ന കുടുംബത്തോടൊപ്പം രാഹുൽ ഏകദേശം 25 മിനിറ്റ് ചെലവഴിച്ചു. ഹരിഓമിന്റെ പിതാവ് ഗംഗാദീൻ, സഹോദരൻ ശിവം, സഹോദരി കുസുമം എന്നിവരുമായി രാഹുൽ സംസാരിച്ചു. അനുശോചനവും പിന്തുണയും അറിയിച്ചു.

‘ഹരിഓം വാൽമീകിയുടെ ക്രൂരമായ കൊലപാതകം മുഴുവൻ രാജ്യത്തിന്റെയും മനസ്സാക്ഷിയെ പിടിച്ചുലച്ചു. വേദനക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കണ്ണുകളിൽ ഒരു ചോദ്യമുണ്ടായിരുന്നു. ‘ഒരു ദലിതനാകുന്നത് ഇപ്പോഴും ഈ രാജ്യത്ത് മാരകമായ കുറ്റകൃത്യമാണോ?’ എന്ന ചോദ്യവും രാഹുൽ ഉന്നയിച്ചു.

ഉത്തർപ്രദേശിലെ ഭരണകൂടം ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന തിരക്കിലാണ്. കുടുംബം എന്നെ കാണുന്നത് തടയാൻ പോലും അവർ ശ്രമിച്ചു. ഇത് വ്യവസ്ഥയുടെ അതേ പരാജയമാണ്. എല്ലായ്‌പ്പോഴും കുറ്റവാളികളെ സംരക്ഷിക്കുകയും ഇരയെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുന്നു. നീതിയെ തടങ്കലിൽ വെക്കാൻ കഴിയില്ല. ഇരയുടെ കുടുംബത്തിനുമേലുള്ള സമ്മർദ്ദം ബി.ജെ.പി സർക്കാർ അവസാനിപ്പിക്കണമെന്നും കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും ​ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top