ublnews.com

വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

രാജ്യത്തുടനീളം വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയ്ക്ക് ഉത്തേജനം നല്‍കുന്ന വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന കൗശല്‍ ദീക്ഷാന്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായി 62,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

ബീഹാറിന് വേണ്ടി നവീകരിച്ച ‘മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായത ഭട്ട യോജന’യ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഈ പദ്ധതി പ്രകാരം, എല്ലാ വര്‍ഷവും ഏകദേശം അഞ്ച് ലക്ഷം ബിരുദധാരികളായ യുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനത്തോടൊപ്പം രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം ആയിരം രൂപ അലവന്‍സും ലഭിക്കും.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 400 നവോദയ വിദ്യാലയങ്ങളില്‍ സ്ഥാപിച്ച 1200 വൊക്കേഷണല്‍ സ്‌കില്‍ ലാബുകളും 200 ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും മോദി ഉദ്ഘാടനം ചെയ്തു. സ്‌കില്ലിംഗ് ആന്‍ഡ് എംപ്ലോയബിലിറ്റി ട്രാന്‍സ്‌ഫോര്‍മേഷന്‍ ത്രൂ അപ്ഗ്രേഡഡ് ഐ.ടി.എസ്‌ (പിഎം-സേതു) പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. 60,000 കോടി രൂപ നിക്ഷേപമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണിത്. 200 ഹബ് ഐ.ടി.ഐകളും 800 സ്‌പോക്ക് ഐ.ടി.ഐകളും ഉള്‍പ്പെടുന്ന ഹബ് ആന്‍ഡ് സ്‌പോക്ക് മാതൃകയില്‍ രാജ്യത്തെ ആയിരം സര്‍ക്കാര്‍ ഐടിഐകള്‍ നവീകരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top