
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങേണ്ടെന്നു തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് അദ്ദേഹം ട്രംപിനെ അനുവദിക്കുകയാണെന്നും ‘ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും അഭിനന്ദന സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്നു’ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് തന്റെ സുഹൃത്ത്, പ്രധാനമന്ത്രി മോദി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ ആരോപണം. യുക്രെയ്നിലെ അധിനിവേശത്തെത്തുടർന്ന് റഷ്യയ്ക്കുമേലുള്ള സമ്മർദം വർധിപ്പിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണ് ഇതെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു.
അനുവദിക്കുന്നു. ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും അഭിനന്ദന സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്നു. ധനമന്ത്രിയുടെ യുഎസ് സന്ദർശനം റദ്ദാക്കി. ഷറം എൽ-ഷെയ്ഖ് (ഗാസ സമാധാനക്കരാർ ഒപ്പിട്ടത് ഈജിപ്തിലെ ഈ സ്ഥലത്താണ്) ഒഴിവാക്കി. ഓപ്പറേഷൻ സിന്ദൂറിൽ അദ്ദേഹത്തെ എതിർക്കുന്നില്ല’’ – രാഹുൽ ഗാന്ധി എക്സിലെ കുറിപ്പിൽ പറഞ്ഞു.