
ഗാസയിൽ ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരുന്നതിനും ഇസ്രയേൽ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിനുമുള്ള ഗാസ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപം കൊണ്ട കരാർ നടപ്പാക്കുമെന്ന് നെതന്യാഹു ഇന്ന് രാവിലെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മോദി കരാറിനുള്ള പിന്തുണ അറിയിച്ചത്. ബെന്യാമിൻ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും യുദ്ധം മൂലം തകർന്ന ഗാസ മുനമ്പിൽ ശാശ്വത സമാധാനത്തിന് കരാർ വഴിയൊരുക്കുമെന്നും മോദി പറഞ്ഞു