
വാഹനത്തില്‍ നിന്ന് വസ്തുക്കള്‍ പുറത്തേക്കെറിയുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത്തരം പ്രവൃത്തി ചെയ്യുന്നവർക്ക് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി.
തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്ത് മറ്റുള്ളവരുടെ വാഹനങ്ങള്‍ ബ്ലോക്ക് ചെയ്യുന്നത് അവരുടെ അവകാശങ്ങളുടെ ലംഘനവും അവരുടെ സമയം പാഴാക്കലുമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് നേരത്തെ അറിയിച്ചിരുന്നു.