ublnews.com

സൗദിയ എയർലൈൻസ് 5 വർഷത്തിനു ശേഷം കോഴിക്കോട്ടേക്കു തിരിച്ചെത്തുന്നു

വിമാനാപകടത്തെ തുടർന്ന് കരിപ്പൂർ വിട്ട സൗദിയ എയർലൈൻസ് 5 വർഷത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിലേക്കു തിരിച്ചെത്തുന്നു. ഫെബ്രുവരി ഒന്നിന് കോഴിക്കോട്–റിയാദ് സർവീസ് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ഇന്നലെ തുടങ്ങി. ആഴ്ചയിൽ 4 സർവീസുകളാണു പ്രഖ്യാപിച്ചത്. ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണു സർവീസ്. മാർച്ചിൽ കോഴിക്കോട്–ജിദ്ദ സർവീസ് ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രഖ്യാപിച്ച സമയക്രമം ഇങ്ങനെ: റിയാദിൽനിന്നു പ്രാദേശിക സമയം പുലർച്ചെ 1.20നു പുറപ്പെടുന്ന എസ്‌വി 712 വിമാനം പ്രാദേശിക സമയം രാവിലെ 8.35നു കരിപ്പൂരിലെത്തും. എസ്‌വി 713 വിമാനം രാവിലെ 9.45നു കരിപ്പൂരിൽനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 12.50നു റിയാദിലെത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top